നീലേശ്വരം: ചുമട്ടു തൊഴിലാളിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് മംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് സംഘം. നീലേശ്വരം നഗരത്തിലെ ചുമട്ട് തൊഴിലാളിയും പള്ളിക്കര ചെമ്മാക്കര സ്വദേശിയുമായ വിജേഷ് (31)നെയാണ് ബസ് ഇടിച്ചിട്ട് നിര്‍ത്താതെ പാഞ്ഞുപോയത്. അപകടത്തില്‍പ്പെട്ട വിജേഷ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30 മണിയോടെ മരിച്ചു.
കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ ചെറുവത്തൂര്‍ ആര്‍ടിഓ ചെക് പോസ്റ്റിനടുത്താണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാവ് മരണപ്പെട്ടത്. എറണാകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോയ കെഎല്‍ 15 എ 1365 നമ്പര്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസാണ് യുവാവിന്റെ ജീവനെടുത്തത്.
ചന്തേര പോലീസിന്റെ നേതൃത്വത്തില്‍ ദേശീയപാതയിലെ നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ‘കൊലയാളി വാഹനം’ കെഎസ്ആര്‍ടിസി ബസ് ആണെന് തിരിച്ചറിഞ്ഞത്. വിജേഷിനെ ഇടിച്ചിട്ട് നിര്‍ത്താത്തെ പോയത് എറണാകുളത്ത് നിന്നും മംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ആണ്. ചന്ദേര എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബസ് മംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ബസിന്റെ റൂട്ട്, സ്റ്റോപ്പ് അടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ കെഎസ്ആര്‍ടിസി പുതുവര്‍ഷത്തില്‍ പുറത്തിറക്കും. പ്രാദേശിക റൂട്ടുകളടക്കം വ്യക്തമാക്കുന്ന ആപ് അണിയറയില്‍ പുരോഗതിയിലാണ്. ഒപ്പം ബസ് സര്‍വീസില്‍ ജിപിഎസും ഘടിപ്പിക്കും.
ഇതിലൂടെ, ബസ് എവിടെ എത്തി എന്നതുള്‍പ്പെടെ യാത്രക്കാര്‍ക്ക് അറിയാനാകും. ജനുവരിയില്‍ പുതിയ ആപ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ‘എന്റെ കെഎസ്ആര്‍ടിസി’ ആപ് വഴി ടിക്കറ്റ് ബുക്കിങ്ങും സാധ്യമാകുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടിഎ ഉബൈദ് അറിയിച്ചു.