കൂത്തുപറമ്പ്: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ബോധരഹിതയായ വയോധികയ്ക്ക് താങ്ങായി സ്വകാര്യ ബസ് ജീവനക്കാര്‍.
ഇരിട്ടി-കൂത്തുപറമ്പ്-തലശ്ശേരി റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിലെ ജീവനക്കാരായ എം പ്രസൂണും കെകെ ജിജീഷുമാണു യാത്രയ്ക്കിടെ ബോധരഹിതയായ വയോധികയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്കു പോവുകയായിരുന്ന ബസില്‍ കൂത്തുപറമ്പില്‍ നിന്നു കയറിയ വയോധികയാണു ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്നു ബോധരഹിതയായത്. ഉടന്‍ തന്നെ ഡ്രൈവര്‍ ഇരിട്ടി കീഴൂര്‍കുന്ന് സ്വദേശി കെകെ ജിജീഷ് ബസ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്കു മുന്നിലെത്തിച്ചു.
കണ്ടക്ടര്‍ കുയിലൂര്‍ സ്വദേശി എം പ്രസൂണ്‍ വയോധികയെ എടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതോടെ വയോധികയ്ക്കു ബോധം തെളിഞ്ഞു.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നു പറഞ്ഞു ഫോണ്‍ നമ്പര്‍ നല്കിയ ശേഷമാണ് ഇരുവരും മറ്റു യാത്രക്കാരുമായി യാത്ര തുടര്‍ന്നത്. വയോധികയെ പ്രാഥമികചികിത്സ നല്കിയ ശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.