ചപ്പാരപ്പടവ്: മാലിന്യം നിറച്ച് വലിച്ചെറിഞ്ഞ ചാക്കുകെട്ടിനുള്ളില്‍ നിന്നും നോട്ടുകള്‍ കണ്ടെത്തി. ഒടുവള്ളിത്തട്ട് ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ലഭിച്ച ചാക്കിലെ മാലിന്യം തരംതിരിക്കുന്നതിനിടയിലാണ് നോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്, സെക്രട്ടറി എവി പ്രകാശന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണത്തിനിടയിലാണ് നോട്ടുകള്‍ കിട്ടിയത്. ചെറിയ പൊതിക്കെട്ടിനുള്ളില്‍ അഞ്ചിന്റെയും 10ന്റെയും 20ന്റെയുമൊക്കെ നോട്ടുകളാണ് ഉണ്ടായിരുന്നത്.
സമ്പാദ്യക്കുടുക്കയില്നിന്നുള്ളതാണെന്ന സംശയത്താല്‍ നോട്ടുടമയുടെ മേല്‍വിലാസം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുക വാര്‍ഡുതല ശുചിത്വ കമ്മിറ്റി ഫണ്ടിലേക്ക് കൈമാറി. പടപ്പേങ്ങാട് ടൗണ്‍, ഒടുവള്ളിത്തട്ട് എന്നിവടങ്ങളിലെ ശുചീകരണത്തില്‍ ഹരിതകര്‍മസേനാംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വ്യാപാരികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.