കണ്ണൂര്‍: രാജ്യാന്തര പ്രശസ്തമായ റ്റെഡ് എക്സ് പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ആയി കീച്ചേരി സ്വദേശിയായ 7 വയസുകാരി കൊച്ചുമിടുക്കി. 7 വയസുള്ള ഇവാനിയ വിപിന്‍ ആണ് രാജ്യാന്തര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പുണെയില്‍ ബാര്‍ക്ലെയ് ബാങ്കില്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആയി ജോലി ചെയ്യുന്ന വിപിന്‍ നമ്പിടി വളപ്പിലിന്റെയും ശ്വേത സുരേഷിന്റെയും മകളാണ് ഇവാനിയ. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഈ മിടുക്കി.
പുണെ ലെക്സിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന റ്റെഡ് എക്സ് പരിപാടിയില്‍ പ്രസംഗമാണ് ഇവാനിയയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കമ്പ്യൂട്ടര്‍ കോഡിങ്ങില്‍ വിദഗ്ധയായ ഇവനിയ വൈറ്റ് ഹാട് ജൂനിയര്‍ കോഡിങ് പ്രൊഗ്രാം അംഗീകരിച്ച ഗെയിം ഡെവലപ്പര്‍ കൂടിയാണ്.