പയ്യന്നൂര്‍: സ്ക്കൂളുകളില്‍ ഭക്ഷണം നല്കാന് പറ്റാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാതഭക്ഷണക്കിറ്റ് വിതരണം ചെയ്തു. നഗരസഭാ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
നഗരസഭാപരിധിയിലെ മണിയറ ഗവ. എല്‍പി സ്കൂള്‍, പെരുമ്പ ജിഎംയുപി. സ്കൂള്‍, ജിഎംഎല്‍പി സ്കൂള്‍ വെള്ളൂര്‍, ജിഎല്‍പിഎസ് പയ്യന്നൂര്‍, ജിഎല്‍പിഎസ് കവ്വായി എന്നീ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്രഭാതഭക്ഷണക്കിറ്റ് വിതരണം ചെയ്തത്.
കൊവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ പ്രഭാതഭക്ഷണം നല്കാന് കഴിയാത്ത സാഹചര്യത്തിലാണ് 480 വിദ്യാര്‍ഥികള്‍ക്ക് സപ്ലൈകോ മുഖേന പ്രഭാതഭക്ഷണക്കിറ്റുകള് വിതരണം ചെയ്തത്. മണിയറ എല്‍പി സ്കൂളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെവി ലളിത ഉദ്ഘാടനംചെയ്തു.
ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടിപി സമീറ അധ്യക്ഷതവഹിച്ചു. നഗരസഭാ സെക്രട്ടറി ആര് അജി, പി ഭാസ്കരന്, ടി സുശാന്ത്, ടിവി രാജന്, എ ദീപ, ഇംപ്ലിമെന്റിങ് ഓഫീസര്‍ ടിവി വിനോദ്, പ്രഥമാധ്യാപകന് പി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.