മാങ്ങാട്ടുപറമ്പ്: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാന്‍ എത്തിയത് എന്തായാലും വെറുതെയായില്ല. ശ്രീക്കുട്ടിയുടെ ആവശ്യം അംഗീകരിച്ചു. നിലവിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്കി.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് മാനന്തവാടി ഗവ.കോളജിലെ വിദ്യാര്‍ഥിനി ശ്രീക്കുട്ടി വീല്‍ ചെയറില്‍ എത്തിയത്. കോളജുകള്‍ ഇപ്പോഴും ഭിന്നശേഷി സൗഹൃദങ്ങളല്ലെന്നായിരുന്നു ശ്രീക്കുട്ടിയുടെ പരാതി. പല നിലകളുള്ള കോളജില്‍ റാംപോ ലിഫ്റ്റോ ഇല്ലാത്തതു കാരണം ക്ലാസുകളില്‍ എത്തിച്ചേരാന്‍ പ്രയാസമാണെന്നും ഈ ബുദ്ധിമുട്ടു കാരണം പലരും പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നതായിരുന്നു ശ്രീക്കുട്ടിയുടെ ആവശ്യം.
ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിയുടെ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി നിലവിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. അതോടൊപ്പം പുതുതായി പണി കഴിപ്പിക്കുന്ന എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്ലാനില്‍ തന്നെ വ്യവസ്ഥ ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.