തൊടുപുഴ: മക്കളുടെ മുന്നില്‍വെച്ച് സ്കൂള്‍ ബസ്സിനടിയില്‍പ്പെട്ട് ക്ളീനര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴയിലാണ് സംഭവം. മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ ആണ് ദാരുണമായി മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്ന്ന് ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് ദാരുണ സംഭവം നടന്നത്. ജിജോ ഉടുമ്പന്നൂര്‍ സെന്റ് ജാേര്‍ജ് സ്കൂളിലെ ബസിലെ ക്ലീനറായി ജോലി ചെയ്തുവരികയായിരുന്നു. ഏഴാനിക്കൂട്ടത്ത് കുട്ടികളെ കയറ്റാനായി ബസ് നിറുത്തിയപ്പോള്‍ ജിജോ പുറത്തിറങ്ങി.
ഈ സമയം ബസിനുള്ളിലുണ്ടായിരുന്ന കുട്ടികള്‍ ബെല്ലടിച്ചതോടെ ബസ് മുന്നോട്ടെടുത്തു. പെട്ടെന്ന് ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ജിജോ പിടിവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ജിജോയുടെ കുട്ടികളും ബസില്‍ ഉണ്ടായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.