ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മന്ത്രി എംഎം മണിയോട് ദയനീയമായി പരാജയപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു.
വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉടുമ്പന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എംഎം മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016-ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.
വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തില്‍ നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും കഴിഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവന് ആണ്. ഇടുക്കി ജില്ലയില്‍ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ഉടുമ്പന്‍ചോല.