കാഞ്ഞൂര്‍: കൊവിഡ് ബാധിതരുടെ വീടുകളിലെത്തി സ്വന്തം ചെലവില്‍ അണുനശീകരണം നടത്തി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നാടിന് മാതൃകയായി ലെനിന്. കൊവിഡ് വ്യാപനം ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് കാഞ്ഞൂര്‍ സ്വദേശി എംകെ ലെനിന്റെ അണു നശീകരണ യജ്ഞം.
കൊവിഡ് ബാധിച്ചു മരിച്ചവരുടെയും കൊവിഡില്‍ നിന്നു സുഖം പ്രാപിച്ചവരുടെയും വീടുകളിലെത്തി അണു നശീകരണം നടത്തുന്നു. അണു നശീകരണം നടത്തുന്നതിനു ലെനിന് ഒരിടത്തു നിന്നു പ്രതിഫലം വാങ്ങാറില്ല എന്നതാണ് ശ്രദ്ധേയം.
മരുന്ന് സ്പ്രേ ചെയ്യുന്നതിനുള്ള പമ്പ് സ്വന്തമായി വാങ്ങി. സ്വന്തം ചെലവിലാണു പ്രവര്‍ത്തനങ്ങള്‍. പ്രതിരോധ മരുന്ന് തീരുന്നതനനുസരിച്ച് എറണാകുളത്തു പോയി മേടിക്കും. ഒരു കുപ്പി മരുന്നിനു 450 രൂപയാണു വില. ഒരു വര്‍ഷമായി ലെനിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്.
കാഞ്ഞൂര്‍ സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിന് ജോലി സമയം കഴിഞ്ഞാണു പ്രതിരോധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. അതേസമയം, 4 മാസം മുന്‍പ് ലെനിനും കൊവിഡ് ബാധിച്ചു. അപ്പോഴേക്കും അഞ്ഞൂറോളം വീടുകളില്‍ അണു നശീകരണം നടത്തിക്കഴിഞ്ഞു. നാടിനോടുള്ള സേവനമായാണ് ലെനിന് ഇതിനെ കാണുന്നത്.