പെരുമ്പാവൂര്‍: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി അതിഥിത്തൊഴിലാളി സ്ത്രീയെ പീഡിപ്പിച്ച കേസില്‍ 4 അതിഥിത്തൊഴിലാളികള്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല് (30), മുകളിന് അന്‍സാരി (28), മോനി മുനീറുല്‍ (20), ഷക്കീല്‍ മണ്ഡല് (23) എന്നിവരാണ് അറസ്റ്റിലായത്.
വെങ്ങോല എണ്‍പതാം കോളനിയിലുള്ള മുകളിന് അന്‍സാരിയുടെ വീട്ടില്‍ കഴിഞ്ഞമാസം 30നായിരുന്നു സംഭവം. സംഭവത്തിനുശേഷം സംസ്ഥാനം വിട്ടു പോകാനുള്ള ശ്രമത്തിനിടെ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയരാജ്, ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. റിമാന്‍ഡ് ചെയ്തു.
അതേസമയം, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കിയത്.
സംഭവത്തില്‍ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. എംബിഎ വിദ്യാര്‍ത്ഥിയായ സൈലേഷ് യാദവ് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ 22 കാരിയാണ് പരാതിക്കാരി. ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.