കാക്കനാട്: 45000 രൂപ വില വരുന്ന കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണ്‍ സാമൂഹിക വിരുദ്ധര്‍ കെട്ടഴിച്ചുവിട്ടു. വോട്ടര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ജില്ലാ ഭരണകൂടം സ്ഥാപിച്ചിരുന്ന ഹൈഡ്രജന്‍ നിറച്ച കൂറ്റന്‍ ബലൂണ്‍ ആണ് സാമൂഹിക വിരുദ്ധര്‍ കെട്ടഴിച്ചു വിട്ടതിനെ തുടര്‍ന്നു പറന്നുപോയത്.
45,000 രൂപ വില വരുന്ന ബലൂണാണ് ആകാശത്തേക്ക് ഉയര്‍ന്നു നഷ്ടമായത്. കലക്ടര്‍ എസ് സുഹാസ്, ഐജി വിജയ് സാഖറെ, ഡിസിപി ഐശ്വര്യ ഡോങ്റെ തുടങ്ങിയവര്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച ഉയര്‍ത്തിയ ബലൂണാണ് നഷ്ടപ്പെട്ടത്.
ബലൂണ്‍ കെട്ടി ഉയര്‍ത്തിയിരുന്ന കയര്‍ പുലര്‍ച്ചെ രണ്ടിനു നാലു പേര് ചേര്‍ന്നു അഴിച്ചു വിടുന്നതു സിസിടിവി ദൃശ്യങ്ങളിലുണ്ട്. പോലീസില്‍ പരാതിപ്പെട്ടു. കലക്ടറേറ്റ്, പോര്‍ട്ട് ട്രസ്റ്റ്, ഫോര്‍ട്ട്കൊച്ചി ഉള്‍പ്പെടെ ജില്ലയിലെ 10 കേന്ദ്രങ്ങളിലാണ് ‘സ്വീപ്പ്’ വോട്ടര്‍ ബോധവല്‍ക്കരണത്തിനുള്ള കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണുകള്‍ ഉയര്‍ത്തിയിരുന്നത്.