കോതമംഗലം: കളിച്ചുകൊണ്ടിരിക്കെ തല ബാല്‍ക്കണിയുടെ ഗ്രില്ലിനിടയില്‍ കുടുങ്ങിയ ഒരു വയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചെറുവട്ടൂര്‍ പള്ളിപ്പടി ഭാഗത്ത് ലവ് ഷോര്‍ ലോഡ്ജില്‍ താമസിക്കുന്ന ബിഹാര്‍ ധമരുപൂര് സ്വദേശി പവന് യാദവ്-പ്രിയങ്ക ദമ്പതിമാരുടെ മകന് ഗോകുലിന്റെ തലയാണ് ഗ്രില്ലിനിടയില്‍ കുടുങ്ങിയത്.
തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. ചെറുവട്ടൂരില്‍ ഇരുനില കെട്ടിടത്തിനു മുകളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തല കുടുങ്ങിയത്. കോതമംഗലത്തു നിന്ന് അഗ്നിരക്ഷാസേനയെത്തി ഗ്രില്ല് മുറിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. 15 മിനിറ്റിലേറെ തല ഗ്രില്ലിനിടയില്‍ പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ അഞ്ചു മിനിറ്റു കൊണ്ട് ഗ്രില്ല് മുറിച്ചുനീക്കി കുഞ്ഞിനെ രക്ഷിച്ചു.
അതേസമയം, പെരിന്തല്‍മണ്ണയില്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ പതിമൂന്നുകാരനെ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. വലമ്പൂര്‍ കിഴക്കേത്തലയ്ക്കല്‍ ഹനീഫയുടെ മകന് ഫെബിന്(13) ആണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.