കളമശേരി: വഴിയരികില്‍ മാലിന്യങ്ങള്‍ തള്ളുന്നവരെ പാഠം പഠിപ്പിച്ച് കൊച്ചിയിലെ ഒരുപറ്റം നാട്ടുകാര്‍. വഴിയരികില്‍ തള്ളിയ മദ്യക്കുപ്പികളും മാലിന്യങ്ങളും നാട്ടുകാര്‍ ഇടപെട്ടു തിരികെ എടുപ്പിച്ചാണ് മാലിന്യം തള്ളുന്നവര്‍ക്ക് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയത്.
കൈപ്പടമുകള്‍ മുഹിയുദ്ദീന് മസ്ജിദിനു സമീപത്താണു മദ്യക്കുപ്പികളും മാലിന്യവും കൊണ്ടുവന്നു തള്ളിയത്. സമീപത്തു നിര്‍മാണം നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പദ്ധതിപ്രദേശത്തെ തൊഴിലാളികളാണ് ഇവ കൊണ്ടുവന്നു തള്ളിയതെന്നു കണ്ടെത്തിയ നാട്ടുകാര്‍ അവരെ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് നഗരസഭയെയും വിവരം അറിയിച്ചു. മാലിന്യം തള്ളിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എകെ നിഷാദ് അറിയിച്ചു