കൊച്ചി: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ രണ്ടര വയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ തയ്യാറാണെന്ന് നാഷനല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ (എയര്‍ ഇന്ത്യ കോര്പറേഷന്) അറിയിച്ചതിനെത്തുടര്‍ന്ന് തുക എത്രയും വേഗം നല്കാന് ഹൈക്കോടതി നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു അപകടം. ദുബായ് – കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് അപകടത്തില്‍ മരിച്ച കോഴിക്കോട് കുന്നമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണു നഷ്ടപരിഹാരമായി ഈ തുക നല്‍കുന്നത്. വിമാനത്തില്‍ ഷറഫുദ്ദീന് ഒപ്പമുണ്ടായിരുന്ന ഭാര്യ അമീനയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
അമീനയും കുഞ്ഞും മാതാപിതാക്കളും നല്കിയ ഹര്‍ജിയിലാണു ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദേശം നല്‍കിയത്. ദുരന്തത്തിന് ഇരയായവര്‍ക്കു ന്യായമായ നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നഷ്ടപരിഹാര ക്ലെയിം ഉടന്‍ സമര്‍പ്പിക്കണമെന്നും എത്ര തുക നല്കാനാകുമെന്നു വിമാന കമ്പനി അറിയിക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കുടുംബം നഷ്ടപരിഹാര ക്ലെയിം സമര്‍പ്പിച്ചിട്ടില്ലെന്നു വിമാനക്കമ്പനി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍, കുഞ്ഞിനുള്ള നഷ്ടപരിഹാരമായി 1,51,08,234 രൂപ നല്കാന് തയാറാണെന്നു കമ്പനി അറിയിച്ചു.