കുറുപ്പംപടി: സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് ഭാഗ്യദേവതയുടെ കടാക്ഷം. സുഹൃത്തുക്കള്‍ ഒരുമിച്ചെടുത്ത ഭാഗ്യക്കുറിക്ക് 70 ലക്ഷം ഒന്നാം സമ്മാനം അടിച്ചു. അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയാണു കുറുപ്പംപടി ചിറങ്ങര സിഒ സലോമോനും നെല്ലിമോളം കരിപ്പേലി കെസി ഏലിയാസിനും ലഭിച്ചത്.
കഴിഞ്ഞ 6ന് നറുക്കെടുത്ത ലോട്ടറിയുടെ എജെ 127101 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുറുപ്പംപടി പല്ലവി ഏജന്‍സിയില്‍ നിന്ന് ഇരുവരും ഒരേ സീരീസിലുള്ള 10 ടിക്കറ്റുകള്‍ എടുത്തിരുന്നു. ബാക്കിയുള്ള ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
കേരള ബാങ്ക് ശാഖയില്‍ ടിക്കറ്റ് ഏല്‍പ്പിച്ചു. നികുതിയും കമ്മിഷനും കഴിഞ്ഞ് ഏകദേശം 22 ലക്ഷം രൂപ വീതം ഇരുവര്‍ക്കും ലഭിക്കും. കുറുപ്പംപടി ടൗണില്‍ ബേക്കറി നടത്തുകയാണ് സലോമോന്. ഏലിയാസ് കര്‍ഷകനാണ്. സമ്മാനത്തുക ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇരുവരും പറഞ്ഞു.