വൈപ്പിന്‍: വൈപ്പിനില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി മര്‍ദിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ 22 കാരനായ എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറമ്പില്‍ ജസ്റ്റിന് ജോസ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പകല്‍ നായരമ്പലം കുടുങ്ങാശേരിയിലായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തെത്തിയ യുവാവ് വാതില്‍ തുറന്ന വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും തകര്‍ത്തു.
മുഖത്തും ശരീരത്തിലും അടിയും ചവിട്ടുമേറ്റ് പരിക്കേറ്റ പെണ്‍കുട്ടിയെ ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിക്കാന്‍ പോലീസ് ആവശ്യപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.