നമ്മുടെ പൊതുസമൂഹത്തില്‍ ദിനംപ്രതി നിരവധി അതിക്രമങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ഇപ്പോഴിതാ അപര്‍ണ്ണ എന്ന പെണ്‍കുട്ടി കൊച്ചിയില്‍ വെച്ച് തനിക്കുണ്ടായ വിചിത്രമായ ഒരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
മഴയത്ത് തന്റെ സ്കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരന് സ്കൂള്‍ കുട്ടി തന്നോട് ചോദിച്ച ഒരു ചോദ്യമാണ് അപര്‍ണയെ ഞെട്ടിച്ചതെന്നാണ് അവര്‍ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത്രയും ചെറു പ്രായത്തില്‍ തന്നെ അങ്ങേയറ്റം അശ്ലീലം കലര്‍ന്ന ഭാഷയില്‍ അവന് സംസാരിച്ചത് വലിയ ഞെട്ടലാണ് തനിക്കുണ്ടാക്കിയതെന്ന് അപര്‍ണ പറയുന്നു.
വെറും 14 വയസുകാരന്റെ നാവില്‍ നിന്നും ഇത്തരം വൃത്തികെട്ട വാക്കുകള്‍ വന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അപര്‍ണ വിഡിയോയിലൂടെ പറയുന്നു. ഗൗരവം അര്‍ഹിക്കുന്ന വിഷയം പങ്കുവച്ചതിന് അപര്‍ണയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഉള്‍പ്പെടെ നിരവധി പേര് വിഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.