കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര് എറണാകുളത്ത് പിടിയിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാരിസ് (21), ജുനൈസ് (19), കോഴിക്കോട് സ്വദേശി അമല്‍ദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ ഒരാള്‍ വിദ്യാര്‍ത്ഥിയാണ്.
ഇവരില്‍ നിന്ന് 45 എല്‍എസ്ഡി സ്റ്റാമ്പുകളാണ് പിടികൂടിയത്. പിടികൂടി മയക്കുമരുന്നിന് ഒരു ലക്ഷം രൂപയിലേറെ വില വരുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.