മണ്ണഞ്ചേരി: കൊവിഡ് സെന്ററിലേക്ക് കര്‍ഷകരുടെ സഹായം. കൊവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്ക് കഞ്ഞിക്കുഴിയിലെ കര്‍ഷകര്‍ നാടന്‍ പച്ചക്കറികള്‍ സൗജന്യമായി നല്കി.
ഹരിതമിത്ര അവാര്‍ഡ് ജേതാവായ ശുഭകേശന്, യുവകര്ഷകന് ഫിലിപ്പ് ചാക്കോ എന്നിവരാണ് വളവനാട് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് ആവശ്യമായ പച്ചക്കറികള്‍ സൗജന്യമായി നല്‍കിയത്.
തണ്ണിമത്തന്, വെള്ളരി, വെണ്ട തുടങ്ങിയവ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഡി മഹീന്ദ്രന് ഏറ്റുവാങ്ങി. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ്കുമാര്‍, ഡോ എം ലിജോ തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു.
അതേസമയം, പിറവത്ത് കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു കുടുംബശ്രീ ജനകീയ ഹോട്ടല്‍ മുടങ്ങാതെ ഭക്ഷണം എത്തിച്ചു നല്‍കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാമമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കാണ് സ്വന്തം മുതല്‍ മുടക്കില്‍ കുടുംബശ്രീ ഭക്ഷണം എത്തുച്ചു നല്‍കുന്നത്.
കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു വീടുകളില്‍ താമസസൗകര്യം പരിമിതമായ 20 പേരാണു ചികിത്സാ കേന്ദ്രത്തിലുള്ളത്. ഇവര്‍ക്കു ഭക്ഷണം എത്തിക്കുകയെന്നതു വെല്ലുവിളിയായപ്പോഴാണു കുടുംബശ്രീ സന്നദ്ധത അറിയിച്ചു മുന്നോട്ടുവന്നത്.