എടത്വ: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് ഉണ്ടായ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ കൈത്താങ്ങായി കുട്ടനാടുകാരന്‍. കാവാലം സ്വദേശി ബിനീഷ് തോമസ് വാണിയപ്പുരയ്ക്കലാണ് ഉത്തരാഖണ്ഡിലെ മൂന്നംഗ മലയാളി രക്ഷാപ്രവര്‍ത്തക സംഘത്തിലെ കുട്ടനാടിന്റെ പ്രതിനിധി.
തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് ഇസ്രേല്‍, വയനാട്ടില്‍ നിന്നുള്ള എം നിതിന്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. അപകട മേഖലകളിലെ രക്ഷാ പ്രവര്‍ത്തനത്തില്‍ മികവു പുലര്‍ത്തിയിട്ടുള്ള മൂവരെയും നാഷനല്‍ ഡിസാസ്റ്റര്‍ റസ്പോണ്‍സിബിലിറ്റി ഫോഴ്സ് (എന്‍ഡിആര്‍എഫ്) അധികൃതരാണ് വിളിച്ചത്.
മഞ്ഞുമല ഇടിഞ്ഞ് അപകടം ഉണ്ടായ തപോവന്‍ പ്രദേശത്താണ് മരണത്തെപോലും വെല്ലുവിളിച്ച് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ബിനീഷ് 2018 ലെ മഹാ പ്രളയത്തില്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് 350 ല്‍ ഏറെപ്പേരെയാണ് രക്ഷപ്പെടുത്തിയത്. 2019ലെ പ്രളയത്തിലും മലപ്പുറം കവളപ്പാറയില്‍ മണ്ണിടിച്ചിലുണ്ടായപ്പോഴും രക്ഷാ പ്രവര്‍ത്തനത്തില്‍ ബിനീഷ് മുന്‍നിരയില്‍ ഉണ്ടായിരുന്നു.