അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനാവശ്യമായ മുടി മുറിച്ചു നല്കി കാരുണ്യത്തിന്റെ നേര്‍രൂപങ്ങളായി വീട്ടമ്മയും യുവതികളായ ബന്ധുക്കളും. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്‍ ബാങ്കിലേക്കാണ് ഇവര്‍ മുടി നല്‍കിയത്.
മാന്നാര്‍ പാവുക്കര മുട്ടത്തുശേരില്‍ റോസമ്മ ക്ലീറ്റസ് (76), കൊച്ചുമക്കളായ മെറീന സിബി (31), മേഴ്സി യേശുദാസ് (28), ബന്ധുവായ പരുമല ചന്തപുരയിടം വീട്ടില്‍ സോമിനി സേവ്യര്‍ (28) എന്നിവരാണ് മുടി മുറിച്ചു നല്‍കിയത്.
ഇവരുടെ കുടുംബത്തിലുള്ള ബീന യേശുദാസ് (50), പരുമല കുന്നു പുരയിടം വീട്ടില്‍ അലീന ഡിക്രൂസ് (16), അനീറ്റ ഡിക്രൂസ് (15) എന്നിവരും മുടി ദാനം ചെയ്തു. സംഘത്തിലെ ആളുകള്‍ വീട്ടിലെത്തി മുടി മുറിച്ചു കൊണ്ടുപോവുകയായിരുന്നു. ഈ സ്ഥാപനം വിഗ് നിര്‍മിച്ച് അര്‍ബുദ രോഗികള്‍ക്കു നല്‍കും.
അതേസമയം, ഒരു മടിയും കൂടാതെ അര്ബുദരോഗബാധിതര്ക്കായി മുടി മുറിച്ചുനല്കിയ ആറാംക്ലാസുകാരി അഥീന കഴിഞ്ഞ മാസമാണ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. തിരൂര്‍ ബസ് സ്റ്റാന്‍ഡിനടുത്ത് കടയിലെ സെയില്‍സ്മാനായ ആലത്തിയൂര്‍ സ്വദേശി തോപ്പില്‍ അശോകന്റെയും സികെ ബിന്ദുവിന്റെയും മകളാണ് അഥീന.
തിരുനാവായ നാവാമുകുന്ദ ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയായ അഥീന സഹോദരന് അഭിനവിനൊപ്പം യൂട്യൂബില്‍ നിന്നാണ് അര്‍ബുദരോഗ ബാധിതര്‍ക്കായി പലരും തലമുടി സംഭാവന നല്കുന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കളോട് ആഗ്രഹം പറയുകയും അവര്‍ സന്തോഷത്തോടെ സമ്മതം നല്‍കുകയുമായിരുന്നു. അങ്ങനെയാണ് അഥീന മുടി മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്റെ ഹെയര്‍ ബാങ്കിലേക്ക് സമ്മാനിച്ചത്.