കല്‍പ്പറ്റ : നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരിയിലാണ് നടുക്കുന്ന സംഭവം. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ്സില്‍ നാല്പതോളം യാത്രക്കാരാണുണ്ടായിരുന്നത്. അതേസമയം, ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസ്സിന്റെ മുന്‍ഭാഗം കടയുടെ ഉള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു.
അപകടത്തില്‍ കടയും പൂര്‍ണമായും തകര്‍ന്നു. കടയിലുണ്ടായിരുന്ന ഹംസ എന്ന വ്യാപാരിക്കും പരിക്കേറ്റു. സമീപത്തെ സ്റ്റേഷനറി കടയും ഭാഗികമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതിനു ശേഷമാണ് ബസ് പുറത്തെടുത്തത്. അതേസമയം, തൃശ്ശൂരിലും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് അപകടങ്ങളിലായി മൂന്ന് പേര് മരിച്ചു. പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിലാണ് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചത്. കയ്പമംഗലത്ത് കാര്‍ അപകടത്തില്‍ യുവാവും മരിച്ചു.