തിരുവനന്തപുരം: റെക്കോര്‍ഡ് വില്‍പ്പനയുമായി ഓണം ബംമ്പര്‍. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്.നറുക്കെടുപ്പിന് അഞ്ച് ദിവസം ശേഷിക്കേ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് 89.06 ശതമാനവും വിറ്റഴിച്ചതായാണ് വിവരം.
ആകെ അച്ചടിച്ചത് 60 ലക്ഷം ടിക്കറ്റുകളാണ്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. 2,70,115 ടിക്കറ്റുകളാണ് ഇന്നലെ മാത്രം വിറ്റഴിച്ചത്. 124.5 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ഓണം ബംമ്പര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് കിട്ടിയത്. 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്.
also read: സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഇന്നത്തെ വില അറിയാം
അന്ന് ടിക്കറ്റ് വില 300 രൂപയായിരുന്നു. ബാക്കിയുള്ള ടിക്കറ്റുകള്‍ കൂടി വിറ്റഴിച്ചാല്‍ 240 കോടി തുകയാവും മൊത്തമായി സര്‍ക്കാര്‍ ഖജനാവിലെത്തുക.
ഇത്തവണ ടിക്കറ്റ് വില 500 രൂപയാണ്. വില കൂടിയതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വില കൂട്ടിയിട്ടും റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു ഇത്തവണ.