കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില താഴേക്ക്. ഇന്ന് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്.
വില താഴ്ന്നതോടെ 37,120 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിലെ വിലയിലേക്കാണ് സ്വര്‍ണവില എത്തിയത്.
രണ്ടാം തിയ്യതി സ്വര്‍ണവില പവന് ഇതേ വിലയായിരുന്നു. എന്നാല്‍ ആറിന് 37,520 രൂപയായി വര്‍ധിച്ചു, ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.