കോഴിക്കോട്: കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പ് നല്കി പോസ്റ്റര്‍ സ്ഥാപിച്ച് ഗ്രാമവാസികള്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. ഗോവിന്ദപുരം പ്രദേശവാസികളാണ് കായികമായും കര്‍ശനമായും നേരിടുമെന്ന് കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പ് നല്കി ബോര്‍ഡ് വെച്ചത്.
കല്യാണം മുടക്കികള്‍ ജാഗ്രതൈ എന്നു പറഞ്ഞാണ് പോസ്റ്ററിലെ മുന്നറിയിപ്പിന് തുടക്കം. പ്രദേശത്തെ വിവാഹങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും നിരന്തരം മുടക്കുന്നതില്‍ രോക്ഷം കൊണ്ടാണ് നാട്ടുകാരായ യുവാക്കള്‍ സംഘടിച്ചതെന്നാണ് പറയുന്നത്.
‘കല്യാണം മുടക്കികളായ’ കളുടെ ശ്രദ്ധയ്ക്ക് . നാട്ടിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളുടെയും കല്യാണം മുടക്കുന്നവര്‍ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാല്‍ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടില്‍ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും, തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.” എന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്.
തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നിങ്ങള്‍ക്കും വളര്‍ന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓര്‍ക്കുക. എന്നും ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്.
‘ഗോവിന്ദപുരം ചുണക്കുട്ടികള്‍ ‘ എന്ന പേരിലാണ് ബോര്‍ഡ് ഇറങ്ങിയത്. ഇത്തരം ബോര്‍ഡ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെ. ക്രമസമാധാന പ്രശ്നത്തിന് വഴിയൊരുക്കുമെന്ന സാധ്യത മുന്നില്‍ കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്.