കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം. ഇന്ന് എണ്‍പത് രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,400 രൂപയായി ഉയര്‍ന്നു.
ഇന്ന് വില വര്‍ധിച്ചതോടെ ഗ്രാമിന് പത്തു രൂപയാണ് കൂടിയത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഏകദേശം മൂന്നാഴ്ചക്കിടെ ആയിരം രൂപയിലധികമാണ് കുറഞ്ഞത്.