ആലുവ: ഓടിക്കൊണ്ടിരിക്കുന്ന സ്കൂള്‍ ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് എല്‍.കെ.ജി വിദ്യാര്‍ഥിനി. ഏറണാകുളം ജില്ലയിലെ ആലുവയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിന്നും കുട്ടി അത്ഭുകരമായി രക്ഷപ്പെട്ടു.
ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം സംഭവിച്ചത്. എമര്‍ജന്‍സി വാതില്‍ വഴിയാണ് കുട്ടി റോഡിലേക്ക് തെറിച്ചു വീണത്. സ്കൂള്‍ ബസ്സില്‍ നിന്നും കുട്ടി വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസ് ബ്രേക്കിടുകയായിരുന്നു.
ആലുവ സ്വദേശിനി ഫൈലസയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടി തലനാരിഴയ്ക്കാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. അതേസമയം, റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതിയുണ്ട്.