കൊല്ലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂര്‍ കലയനാട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. കലയനാട് ചൈതന്യ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിനി ലാലു (48) ഭര്‍ത്താവ് ലാലു (56) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് സംഭവം. പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറാണ് സിനി. സ്കൂളിലേക്ക് ഇരുചക്ര വാഹനത്തില്‍ വന്നിരുന്ന ദമ്പതികള്‍ ലോറിക്കടിയില്‍ പെട്ടാണ് അപകടം സംഭവിച്ചത്.
also read : പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി ഗര്‍ഭിണിപ്പശു, അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചത്തു, 29കാരന് അറസ്റ്റില്‍
രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.