കൊല്‍ക്കത്ത: മിണ്ടാപ്രാണികളോടുള്ള കണ്ണില്ലാക്രൂരത അവസാനിക്കുന്നില്ല, ഗര്‍ഭിണിയായ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെ്ന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പശു രാത്രിയില്‍ ചത്തു. സംഭവത്തില്‍ 29കാരന് അറസ്റ്റിലായി.
ബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ വടക്കന്‍ ചന്ദന്‍പിഡി പ്രദേശത്താണ് നടുക്കുന്ന സംഭവം. പ്രദ്യുത് ഭൂയ്യ ആണ് അറസ്റ്റിലായത്. പശുവിന്റെ ഉമടമസ്ഥന് നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ആരതി ഭുയ്യ എന്നയാളാണ് പരാതിപ്പെട്ടത്. ആരതി ഭുയ്യയുടെ അയല്‍വാസിയാണ് പ്രദ്യുത്. ഇയാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീടിന്റെ പുറകിലുള്ള കന്നുകാലി തൊഴുത്തില്‍ കയറി പശുകളിലൊന്നിനെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
also read: പെരുമഴയില്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു, ആലുവ ശിവക്ഷേത്രം മുങ്ങി, ജാഗ്രതയില്‍ നാട്
അര്‍ദ്ധരാത്രിയോടെ ക്രൂര പീഡനത്തിന് ഇരയായ പശു അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചത്തുവെന്നും പരാതിക്കാരന് പറഞ്ഞു. ഐപിസി 377 വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രദ്യുതിനെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തെ ജുഡീഷ്വല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.