തിരുവനന്തപുരം: കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട ആംബുലന്‍സ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയാണ് സംഭവം. ചന്തവിള സ്വദേശി ധനീഷ് (ചന്തു) ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
മൂപ്പത്തിമൂന്ന് വയസ്സായിരുന്നു. ഇന്നലെ രാത്രി 8 മണിക്ക് ദേശീയപാതയില്‍ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം സംബവിച്ചത്. റോഡിലെ കുഴി കണ്ട് മുന്നില്‍ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ ആംബുലന്‍സ് ഡിവൈഡര്‍ തകര്‍ത്ത് എതിര് വശത്തു നിന്നു വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു.
also read: പോലീസ് വേഷത്തില്‍ വാഹനപരിശോധനയും ബോധവത്കരണവും, വ്യാജനെ കൈയ്യോടെ പൊക്കി ഒറിജിനല്‍ പോലീസ്
കുതിച്ചെത്തിയ ആംബുലന്‍സ് രണ്ടു കാറുകളിലും സ്കൂട്ടറിലുമാണ് ഇടിച്ചത്. സ്കൂട്ടറില്‍ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലന്‍സിനടിയില്‍പ്പെടുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ധനീഷിനെ വാഹനത്തിനുള്ളില്‍ നിന്നും പുറത്തെടുത്തത്.
also read: സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഇന്ന് കുറഞ്ഞത് 200 രൂപ, ഇപ്പോഴത്തെ വില ഇങ്ങനെ
യുവാവിനെ ആദ്യം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്നു സ്ത്രീകള്‍ക്കും പരിക്കേറ്റിരുന്നു. സംബവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.