തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില താഴേക്ക്. കഴിഞ്ഞ ദിവസം ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് താഴ്ന്നത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില
37,600 രൂപയാണ്.
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4700 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു.
20 രൂപയാണ് കുറഞ്ഞത്. ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3880 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞിരുന്നു.
also read: ആദിവാസി യുവതിയോട് കൊടുംക്രൂരത, നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച് ബിജെപി നേതാവ്, കേസ്
ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 61 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 90 രൂപയാണ് വില.