റാഞ്ചി: ആദിവാസി യുവതിയോട് നാവ് കൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച ബിജെപി നേതാവിനെതിരെ കേസ്. വീട്ടിലെ സഹായിയായി നിന്ന സുനിത എന്ന ആദിവാസി യുവതിയോട് മനുഷ്യത്വരഹിതമായി പെരുമാറിയ ബിജെപി നേതാവ് സീമ പാത്രയ്ക്കെതിരെയാണ് കേസ്.
സീമയെ ബിജെപി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. യുവതിയോട് നാവ് കൊണ്ട് ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് യുവതി റാഞ്ചിയിലെ അര്‍ഗോഡ പൊലീസില്‍ വെളിപ്പെടുത്തി. കഴിഞ്ഞ 8 വര്‍ഷമായി പീഡിപ്പിച്ചുവെന്നും ചൂടുള്ള വസ്തുക്കളുപയോഗിച്ച് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചുവെന്നും സുനിത ആരോപിച്ചു.
also read: അതിശക്തമായ മഴ, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
സുനിതയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി.ബിജെപി വനിതാ വിഭാഗം ദേശീയ പ്രവര്‍ത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ ക്യംപെയിന്റെ സംസ്ഥാന കണ്‍വീനറുമാണ് സീമ. സീമ പാത്രയുടെ മകന് ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാന്‍ ശ്രമിച്ചത്.
ആയുഷ്മാന്‍ വീട്ടിലെ സംഭവങ്ങള്‍ സുഹൃത്തായ വിവേക് ബാസ്കെയെ അറിയിച്ചു. സുനിത, വിവേകിനോട് തന്റെ ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു.
വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷന് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു കണ്ടെത്തിയാല്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ജാര്‍ഖണ്ഡ് ഡിജിപിക്ക് കത്തുനല്‍കി.