പാലക്കാട്: വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തിയ ദമ്പതികള്‍ ഉള്‍പ്പെടെ ആറംഗ സംഘം അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയാണ് തട്ടിപ്പിനിരയായത്.
സംഭവത്തില്‍ കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്.
also read: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളേവേഴ്സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. പാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരന്‍. ഫെയ്സ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് വ്യക്തമാക്കി.
ഒരു വ്യാജ ഫെയ്സ്ബുക്ക് ഐഡിയും സിം കാര്‍ഡും തട്ടിപ്പിന് കളമൊരുക്കാന്‍ ഉപയോഗിക്കും. മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടര്‍ സന്ദേശം അയപ്പിച്ചു. പിന്നാലെ വിശ്വാസം ആര്‍ജിക്കും. ഒടുവിലാണ് കെണിയില്‍ വീഴ്ത്തലും തട്ടിപ്പും നടത്തുക.