ചെന്നൈ: യാത്രക്കാരെ കുത്തിനിറച്ച് പോകുന്ന സ്വകാര്യ ബസ്സുകള്‍ സ്ഥിരം കാഴ്ചയാണ്. ഇത്തരത്തിലുള്ള യാത്ര പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്താറുണ്ട്. അത്തരത്തില്‍ സംഭവിച്ച ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
തിക്കും തിരക്കുമുള്ള ബസിന്റെ ഫുട്ബോര്ഡില് നിന്ന വിദ്യാര്‍ത്ഥി റോഡിലേക്ക് വീഴുന്നതാണ് വീഡിയോ. തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ടില്‍ സെയ്യൂരിലാണ് സംഭവം. റോഡിലേക്ക് വീണ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. സെയ്യൂരില് നിന്ന് അച്ചരപ്പാക്കത്തേക്കു പോവുകയായിരുന്ന ബസിലാണ് സംഭവം.
also read: ആദിവാസി യുവതിയോട് കൊടുംക്രൂരത, നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച് ബിജെപി നേതാവ്, കേസ്
ഫുട്ബോര്ഡില് തൂങ്ങിപ്പിടിച്ചുനില്ക്കുകയായിരുന്ന വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് ഫുട്ബോര്ഡില് തൂങ്ങിപിടിച്ചുനില്ക്കുന്നത് വിഡിയോയില്‍ കാണാം.
Video: A school student falling off a speeding bus near Maduranthagam in Chengalpattu district near Chennai. He was clinging on to footboard of the crowded bus #Tamilnadu @dt_next pic.twitter.com/c8dBanK3yR
— Raghu VP / ரகு வி பி / രഘു വി പി (@Raghuvp99) August 30, 2022
തമിഴ്നാട്ടിലെ മധുരയില്‍ ബസിന്റെ ഫുട്ബോര്ഡില് നിന്ന് വീണ് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചതിനു തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ സംഭവം.