തൊടുപുഴ: കാല്‍നടയാത്രക്കാരി വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. തൊടുപുഴയിലാണ് സംഭവം. റോഡിന് വശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. വാഹനത്തിന്റേയും ഇടയില്‍ അകപ്പെട്ട കാല്‍നടയാത്രക്കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം.
തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് അപകടം സംഭവിച്ചത്. ഇടിയെ തുടര്‍ന്ന് ഇരുവാഹനത്തിന്റേയും ഇടയില്‍ അകപ്പെട്ട കാല്‍നടയാത്രക്കാരി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഓട്ടോഡ്രൈവര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഓട്ടോയുടെ പിന്നില്‍ വന്നിടിക്കുകയായിരുന്നു.
also read: ജീപ്പിന് പുറകിൽ നിന്ന് തൂങ്ങി വിദ്യാർത്ഥിനികളുടെ അതിസാഹസിക യാത്ര
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡിലേക്ക് തെറിച്ചു വീണു. ഓട്ടോയില്‍ ഇടിച്ച ശേഷം മുന്നിലുള്ള ഫൂട്ട്പാത്തിനോട് ചേര്‍ന്ന ഭാഗത്ത് ഇടിച്ചാണ് കാര്‍ നിന്നത്.
അപകടം നടക്കുമ്പോള്‍ രണ്ട് വാഹനങ്ങള്‍ക്കും ഇടയില്‍ കാല്‍നടയാത്രക്കാരി അകപ്പെടുകയായിരുന്നു. എന്നാല്‍ യാതൊരു പരിക്കുമേല്‍ക്കാതെ സ്ത്രീ രക്ഷപ്പെട്ടു.