കൽപറ്റ: വയനാട് അമ്പലവയലിൽ സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിൽ അതിസാഹസികമായി നിർത്തി കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെയാണ് ജീപ്പിൽ യാത്ര ചെയ്യിപ്പിച്ചത്.
കുടുംബവിളക്ക് താരം നൂബിൻ ജോണി വിവാഹിതനായി; വധു ഡോ. ജോസഫൈൻ
ജീപ്പിനു പുറകിൽ മൂന്നു വിദ്യാർഥിനികൾ തൂങ്ങിനിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വീഡിയോ വൈറലായതിന് പിന്നാലെ ജീപ്പ് മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച ബത്തേരി ആർടിഒ, രേഖകൾ പരിശോധിച്ച് തുടർനടപടിയെടുക്കുമെന്ന് അറിയിച്ചു.