ഇടുക്കി: ഇടുക്കിയില്‍ പോലീസുദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍. വാഴക്കുളം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷ് കെ. മേനോനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ് ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അദ്ദേഹം കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ഓഗസ്റ്റ് എട്ടാം തീയതിയാണ് മറ്റക്കുഴി സ്വദേശിയായ രാജേഷ് വാഴക്കുളം സ്റ്റേഷനില്‍ എസ്.എച്ച്.ഒ. ആയി ചുമതലയേറ്റത്. വ്യാഴാഴ്ച ഇദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു.
also read: യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ വീട്ടിനുള്ളില്‍ കയറി ഒളിച്ചിരുന്നു, 34കാരനെ കൈയ്യോടെ പൊക്കി പോലീസ്
എന്നാല്‍ രാവിലെ പത്തുമണിയായിട്ടും എസ്.എച്ച്.ഒ. സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ഇതോടെ പോലീസുകാര്‍ ക്വാര്‍ട്ടേഴ്സില്‍ അന്വേഷിച്ചെത്തിയപ്പോളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരമം സംഭവിച്ചിരുന്നു.