തിരുവനന്തപുരം: ആരുമറിയാതെ വീട്ടിനുള്ളില്‍ കയറിപ്പറ്റി യുവതിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മുളയ്ക്കലത്തുകാവ് സ്വദേശിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ചെമ്പകശേരി അരുണ്‍ നിവാസില്‍ അരുണ്‍ ( 34 ) ആണ് പൊലീസ് പിടിയിലായത്.
പ്രതിയുടെ സുഹൃത്താണ് യുവതി. തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടെത്തിയ യുവാവ് യുവതിയുടെ വീട്ടില്‍ക്കയറി മുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.
അരുണ്‍ യുവതിയുടെ വീട്ടില്‍ ഒളിപ്പിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവതിയുടെ വീട്ടില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അരുണ്‍ നിരവധി കേസുകളിലെ പ്രതിയും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ്. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ് പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ യുവതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്.