കോഴിക്കോട്: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാവുന്നു. സജീഷ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഫേസ്ബുക്കിലൂടെ കേരളക്കരയെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയാണെന്നും ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണമെന്ന് സജീഷ് പറയുന്നു.
also read: അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴ, കടലാക്രമണം ശക്തമാകാനും സാധ്യത, യെല്ലോ അലേര്‍ട്ട്
എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറിയിരുന്നു.
സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് ഞങ്ങള്‍ വിവാഹിതരാവുകയാണ്.
ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം. സ്നേഹത്തോടെ
സജീഷ്, റിതുല്‍, സിദ്ധാര്‍ത്ഥ്, പ്രതിഭ, ദേവ പ്രിയ