കൊച്ചി: വീട്ടിനുള്ളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. എറണാകുളം ജില്ലയിലെ പട്ടിമറ്റത്താണ് സംഭവം. വലമ്പൂര്‍ സ്വദേശി ജെയ്സനാണ് അറസ്റ്റിലായത്. സ്വന്തം ഉപയോഗത്തിന് പുറമേ യുവാവിന് കഞ്ചാവ് വില്‍പ്പന ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
also read: കെഎസ്ആർടിസിയുടെ പുത്തൻ സ്കാനിയ ബസിന്റെ ഉൾപ്പടെ ചില്ലുകൾ അർധരാത്രി തകർത്തു; 26കാരൻ പിടിയിൽ
16 ഗ്രാം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. വീട്ടിലെ സ്വീകരണ മുറിയില്‍ രണ്ട് ചെടിചട്ടികളിലായാണ് ജെയ്സണ്‍ കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയിരുന്നത്. 63 ഉം 46ഉം സെന്റി മീറ്റര്‍ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികള്‍ക്ക്.
ചെടിയ്ക്ക് സൂര്യ പ്രകാശം ലഭിക്കാനായി പകല്‍ കൃത്യമായ ഇടവേളകളില്‍ ജനലിനടുത്തേക്ക് നീക്കി വച്ച് പരിചരിച്ചിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നല്കി. പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പൊടിക്കാനുള്ള ഉപകരണവും തൂക്കം നോക്കാനുള്ള ത്രാസും പിടിച്ചെടുത്തു.
also read: വിമാനയാത്രയ്ക്കിടെ യുവതി കുഞ്ഞിന് ജന്മം നൽകി; വീണ്ടും വാർത്തകളിൽ നിറഞ്ഞ് കുവൈറ്റ് എയർവേയ്സ്
പ്രതി കഴിഞ്ഞ 8 വര്‍ഷമായി വലന്പൂരിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നിരന്തരം നല്കിയ പരാതികള്‍ക്കൊടുവിലായിരുന്നു പൊലീസ് പരിശോധന. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ എത്തുന്നവരുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്.