കുവൈറ്റ് സിറ്റി: ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ കുവൈറ്റ് എയർവേയ്സ് വിമാനത്തിൽ യാത്രക്കാരിയായ യുവതിക്ക് സുഖപ്രസവം. കെയു 117 നമ്പർ വിമാനത്തിൽ വെച്ചാണ് ആകാശയാത്രയ്ക്കിടെ കുഞ്ഞുപിറന്നത്.
യാത്രക്കിടയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതി വിവരം ക്രൂ അംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ യുവതിക്ക് പ്രസവത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും സുഖപ്രസവത്തിലൂടെ കുഞ്ഞ് ജനിക്കുകയുമായിരുന്നു.
ALSO READ- ജോലിയ്ക്കിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു, തൊഴിലുറപ്പ് തൊഴിലാളിയുടെ നാല് വിരലുകള്‍ അറ്റു
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. കാര്യക്ഷമമായും പ്രഫഷനൽ രീതിയിലും അടിയന്തരമായി ഇടപെട്ട വിമാനജീവനക്കാരെ വിവിധ മേഖലയിലുള്ളവർ അഭിനന്ദിച്ചു. ഈ മാസം ആദ്യത്തിലും കുവൈറ്റ് എയർവേസിൽ കുഞ്ഞുപിറന്നിരുന്നു.