മാനന്തവാടി: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ മധ്യവയസ്കന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ കാട്ടിക്കുളത്താണ് സംഭവം. ചേലൂര്‍ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരി പുത്രനായ രാജ്മോഹനുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് മണി തലയിടിച്ച് വീണ് മരിക്കുകയായിരുന്നു.
also read: മകന് നേരെ കത്തി വീശി സ്വകാര്യ ബസ് ജീവനക്കാര്‍, തര്‍ക്കം കണ്ട് കുഴഞ്ഞുവീണ് മരിച്ച് പിതാവ്
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതി രാജ് മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
മരിച്ച മണിയും രാജ്മോഹനും തമ്മില്‍ ഏറെ നാളായി കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.