തൃശ്ശൂര്‍; തൃശ്ശൂരില്‍ ചികിത്സയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന് അറസ്റ്റില്‍. തൃശ്ശൂര്‍ ചാവക്കാട് തോയക്കാവ് സ്വദേശി മുഹമ്മദ് (47) ആണ് ചാവക്കാട്ടെ വീട്ടില്‍നിന്നു പിടിയിലായത്. രണ്ടുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ മാതാവിനെ ചികിത്സിക്കാന്‍ കൊണ്ടോട്ടി മേഖലയിലെ വീട്ടിലെത്തിയ സമയത്താണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണു കേസ്.
also read: 500 രൂപയുടെ ബെറ്റിനെ ചൊല്ലി തർക്കം; സുഹൃത്തിന്റെ തലയറുത്ത് പോലീസ് സ്റ്റേഷനിലെത്തി യുവാവ്
മതിയായ യോഗ്യതകളൊന്നും ഇല്ലാത്ത ആളാണു മുഹമ്മദ് എന്നും ചികിത്സയുടെ പേരില്‍ പലരെയും തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
നിരവധി പേര് ഇയാളെ പിടികൂടിയതറിഞ്ഞ് പരാതിയുമായി സ്റ്റേഷനിലെത്തി. ഡിവൈഎസ്പി കെ.അഷ്റഫ്, ഇന്‍സ്പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ നൗഫല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ പി.സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സി.സുബ്രഹ്മണ്യന്, വി.വിമല എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.