തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില താഴ്ന്നു. മൂന്നു ദിവസം ഏറ്റവും ഉയര്‍ന്ന വിലയില്‍ തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞത്.
ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് 38,400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 4,800 രൂപയും രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 4,815 രൂപയിലും പവന് 38,520 രൂപയിലുമാണ് ശനിയാഴ്ച മുതല്‍ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. ഏറ്റവും കുറഞ്ഞ നിരക്ക് ആഗസ്ത് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വീണിട്ടും 180 ഡോളറിന് താഴെ പോയ രാജ്യാന്തര സ്വര്‍ണവില മുന്നേറ്റം നേടിയില്ല. ബോണ്ട് യീല്‍ഡ് മുന്നേറാതെ നിന്നാല്‍ സ്വര്‍ണത്തിന് പ്രതീക്ഷയുണ്ട്.