മലപ്പുറം: മലപ്പുറത്തേക്ക് കഞ്ചാവന്റെ ഒഴുക്ക്.. പെരിന്തല്‍മണ്ണയില്‍ 10 കിലോ കഞ്ചാവുമായി രണ്ടു പേര് പൊലീസ് പിടിയിലായി. കണ്ണൂര്‍ വയ്യാട്ട്പറമ്പ് മഠത്തില്‍ അനന്തുബാബു, താനൂര്‍ നമ്പീശന് റോഡ് സ്വദേശി അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘമാണ് വലയിലായത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, പാടേരു എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് വാങ്ങുന്നത്. ഇത് ആവശ്യക്കാര്‍ക്ക് എത്തിച്ച് കൈമാറാന്‍ എത്തുമ്പോഴാണ് പിടിയിലായത്.
സാധാരണ ലഗേജ് പോലെ ട്രോളി ബാഗുകളിലാക്കി കഞ്ചാവ് കൈമാറുന്നതാണ് സംഘത്തിന്റെ രീതി. ഇരുവരും മുന്‍പ് പലവട്ടം കഞ്ചാവ് കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. ജില്ല പ്രധാന ഏജന്റുമാരെ പിന്തുടര്ന്നപ്പോഴാണ് ഈ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് പിടിയിലായത്. അങ്ങാടിപ്പുറം വരെ ട്രെയിനിലെത്തി അവിടെ നിന്ന് ബസ്മാര്‍ഗം പെരിന്തല്‍മണ്ണയില്‍ എത്തിയതാണ് ഇരുവരും. അടുത്തിടെയായി മലപ്പുറം ജില്ലയിലേക്ക് കഞ്ചാവിന്റെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.