ഇടുക്കി: ഇടുക്കിയില്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളിലൊന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. പുറത്തേക്ക് പോകുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ നായ കൈയില്‍ കടിക്കുകയായിരുന്നു.
ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പ്പെട്ട നായയാണ് യുവതിയെ കടിച്ചത്. ഉടന്‍ തന്നെ യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവതിയെ വീട്ടിലേയ്ക്കയച്ചു.