കൊല്ലം: കൊല്ലത്ത് സ്കൂളിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി ദേവനെയാണ് കാണാതായത്. മകനെ കാണാനില്ലെന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ദേവന് സ്കൂളിലേക്ക് പോയത്. എന്നാല്‍ വൈകിട്ട് സ്കൂള്‍ വിട്ട് തിരികെ എത്തേണ്ട സമയത്തിന് ശേഷവും കുട്ടിയെ കാണാതായി. ഇതോടെ വീട്ടുകാര്‍ സമീപ പ്രദേശങ്ങളിലും സ്കൂളിലുമെല്ലാം തിരച്ചില്‍ നടത്തി.
also read:കൊച്ചി നഗരത്തെ വിറപ്പിച്ച് വീണ്ടും കൊലപാതകം; യുവാവിനെ കുത്തി കൊലപ്പെടുത്തിയത് പുലർച്ചെ
എന്നാല്‍ ഫലമൊന്നുമുണ്ടായില്ല. ദേവന് അന്നേ ദിവസം ദേവന് സ്കൂളില്‍ എത്തിയിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. അതേസമയം, സമീപത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ദേവനെ കണ്ടിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
കരുനാഗപ്പള്ളി പൊലീസില്‍ രക്ഷിതാക്കള്‍ പരാതി നല്കി. വിവരം ലഭിച്ചാല്‍ അറിയിക്കേണ്ട നമ്പര്‍: 9961610360 ,7907371773