പറവൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ മരം വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന് അനുപം കൃഷ്ണയാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സംഭവം. ചിത്രാഞ്ജലി തിയറ്ററിന് മുന്നിലെ കൂറ്റന്‍ മരമാണ് കടപുഴകി ബൈക്കിന് മുകളിലേക്ക് വീണത്.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട കോട്ടുവള്ളി സ്വദേശി പ്രദീപ്, ഭാര്യ രേഖ എന്നിവര്‍ ഗുരുതരാവസ്ഥയിലാണെന്നു പൊലീസ് പറഞ്ഞു.