തെലുങ്ക് ഹൊറർ ചിത്രമായ അരുന്ധതി കണ്ടശേഷം ചിത്രത്തിലെ ഒരു സീൻ അനുകരിച്ച് യുവാവ് ജീവനൊടുക്കി. കർണാടകയിലെ തുമാകുരു സ്വദേശിയായ 23കാരനായ രേണുക പ്രസാദ് ആണ് മരിച്ചത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ഒന്നര വയസുകാരന് ദാരുണ മരണം!
പതിനഞ്ച് തവണ അരുന്ധതി സിനിമ കണ്ട ശേഷമാണ് ഇയാൾ ചിത്രത്തിലെ രംഗത്തിലെ പോലെ അനുകരിച്ച് ജീവനൊടുക്കിയതാണ് പോലീസിനെ പോലും ഞെട്ടിച്ചിരിക്കുന്നത്. സിനിമകളോടുള്ള അമിതമായ ഭ്രമമായിരുന്നു യുവാവിന്. പതിനൊന്നാം ക്ലാസിൽ ഇയാൾ പഠനം നിർത്തിയിരുന്നു.
20 ലിറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിൽ എത്തിച്ചത്. എന്നാൽ ശരീരത്തിന്റെ 60 ശതമാനത്തോളം ഇയാൾക്ക് പൊള്ളലേറ്റിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇയാൾ മരിച്ചത്.
‘അരുന്ധതി’യിലെ ആത്മാഹുതി രംഗങ്ങൾ അനുകരിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായും പോലീസ് പറയുന്നു.