തൃശൂർ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണ മരണം.മലപ്പുറം ജില്ലയിലെ കാളികാവ് മമ്പാട്ടുമൂല വെള്ളയൂർ വീട്ടിൽ വിജേഷ് മോന്റെയും ദേവികയുടെയും മകൻ വിദേവ് ചന്ദ്രനാണ് മരിച്ചത്.
ചെറുതുരുത്തിലെ വാടകവീട്ടിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെറുതുരുത്തി പോലീസ് തുടർനടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് അയച്ചു.